അമ്പലവയൽ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.സുൽത്താൻബത്തേരി ദൊട്ടപ്പൻകുളം തേക്കുംപാടം ടി പി ഉനൈസ് (38 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.ഗുരുതരമായി പരിക്കേറ്റ ഉനൈസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.