സ്വർണവില കുതിച്ചുയർന്നു, ഒരു പവന് 60,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ജനുവരിയിലെ ഏറ്റവും വലിയ സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 22കാരറ്റ് സ്വർണത്തിന് 75 രൂപ വർദ്ധിച്ച് 7,525 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 86 രൂപ വർദ്ധിച്ച് 8,209 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിൻ്റെ വില 59,600 രൂപയായിരുന്നു. ഇത് ആദ്യമാണ് സ്വർണവില 60,000 കടക്കുന്നത്.

 

ജനുവരി ആദ്യം മുതൽക്കേ സ്വർണവില ഉയരുന്നുണ്ട്. ചെറിയ ഇടിവുകൾ മാത്രമാണ് ഉണ്ടായത്. ജനുവരി ഒന്നിന് 57,200 രൂപ ആയ സ്വർണവില രണ്ടാഴ്‌ച കഴിഞ്ഞപ്പോഴേക്കും 59,000 രൂപയിലേക്കെത്തി. ഇപ്പോൾ മൂന്നാഴ്‌ച പിന്നിടുമ്പോൾ 60,000 കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 104 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 104,000 രൂപയുമാണ്.

 

ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 65,150 രൂപ നൽകേണ്ടി വരും. പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്‌ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർത്താണ് ഈ വില ഈടാക്കുന്നത്. അതുപോലെ ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 8,190 രൂപയും നൽകണം. ഓരോ ജുവലറിയിലും ഈ സ്വർണ വിലയിൽ നേരിയ മാറ്റം വന്നേക്കാം. അത് പണിക്കൂലിയിലെ മാറ്റങ്ങൾ അനുസരിച്ചായിരിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *