ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടി20 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സിലാണ് ആദ്യ ടി20 മത്സരം അരങ്ങേറുന്നത്. ഇന്ന് വൈകീട്ട് 7 മുതലാണ് മത്സരം.ടി20 പരമ്പരയില്‍ 5 മത്സരങ്ങളാണ് ഉള്ളത്. പരമ്പരയ്ക്ക് ശേഷം 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കും
2023ലെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ജേഴ്സിയില്‍ മത്സരത്തിന് ഇറങ്ങുന്നത്. സ്പിന്‍ ഓണ്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും എത്തിയതോടെ ഇന്ന് മത്സരം ആരാധകര്‍ക്ക് ഏറെ ആകാംക്ഷയാണ് വകവെക്കുന്നത്.
അതേസമയം വിജയ് ഹസാരെ ട്രോഫിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് കേരള ടീമില്‍ നിന്നു വിട്ടുനിന്ന സഞ്ജു സാംസന്റെ നടപടി കെസിഎ ക്ക് തിരിച്ചടിയായിരുന്നു. അതുകൊണ്ടുത്തന്നെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജുവിന് ഇടം നേടാനായില്ല. അതേസമയം സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ഓപ്പണിങില്‍ സഞ്ജു സാംസണ്- അഭിഷേക് ശര്‍മ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കും
മത്സരം സമയക്രമം
▪️ഒന്നാം ടി20- ജനുവരി 22, വൈകീട്ട് 7 മുതൽ
▪️രണ്ടാം ടി20- ജനുവരി 25, വൈകീട്ട് 7 മുതല്‍
▪️മൂന്നാം ടി20- ജനുവരി 28, വൈകീട്ട് 7 മുതല്‍
▪️നാലാം ടി20- ജനുവരി 31, വൈകീട്ട് 7 മുതല്‍
▪️അഞ്ചാം ടി20- ഫെബ്രുവരി 2, വൈകീട്ട് 7 മുതല്‍