മീനങ്ങാടി : ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം. പനമരം സ്കൂളിലെ കായിക അധ്യാപകരായ നവാസ്. ടി, നീതുമോൾ, കോച്ച് ദീപക് . കെ എന്നിവരുടെ കീഴിലാണ് ടീം പ്രാക്ടീസ് ചെയ്യുന്നത്. വിജയികളെ സ്റ്റാഫ് പിടിഎ അനുമോദിച്ചു.
ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി
