കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്‌ണനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഐ.സി. ബാലകൃഷ്‌ണനെ ജാമ്യത്തിൽ വിട്ടു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പൊലീസിന്റെ പരിശോധന ഇന്നലെ നടന്നിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി ശേഷംജാമ്യത്തിൽ വിട്ടു
