കൽപ്പറ്റ: ജില്ലയിൽ വന്യമൃഗ ആക്രമത്തിൽ യുവതി മരണപ്പെട്ട സാഹചര്യത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11 ന് കളക്ടറേറ്റിൽ യോഗം ചേരും. യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുക്കും.
കടുവാ ആക്രമണം: വനംവകുപ്പ് മന്ത്രി ഇന്ന് ജില്ലയിൽ
