കോഴിക്കോട് : പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് വയനാട് സ്വദേശികൾ മുങ്ങി മരിച്ചു. കല്ലകത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചുപേർ തിരയിൽപെടുകയായിരുന്നു .ബിനീഷ് (40 )വാണി (32 )അനീഷ (35 )ഫൈസൽ (42 )എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി ചികിത്സയിലാണ് . ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം സംഭവിച്ചത്. കൽപ്പറ്റയിൽ നിന്നെത്തിയ 26 അംഗ വിനോദസഞ്ചാര സംഘത്തിലുള്ള അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത് . ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 പേരാണ് ടെംപോ ട്രാവലറിൽ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. അവധിയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. മരിച്ച നാല് പേരുടെയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.