കോഴിക്കോട്:തിക്കോടിയിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട വയനാട് സ്വദേശികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം നടപടികൾ ഉച്ചക്ക് 12. 30 മണിയോടെ പൂർത്തീകരിക്കുംഅനീസയുടെ മൃതദേഹം വെള്ളമുണ്ടയിലെ വീട്ടിലേക്കും, ഫൈസലിന്റെ മൃതദേഹം കൽപ്പറ്റ പെരുന്തട്ടയിലെ വീട്ടിലേക്കും കൊണ്ടുപോകും.
വാണിയുടെ മൃതദേഹം കൽപ്പറ്റ അമ്പിലേരിയിലെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ചശേഷം ബത്തേരിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.ബിനീഷിന്റെ മൃതദേഹം കൽപ്പറ്റ പള്ളിതാഴെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഉച്ചക്ക് 2.30 മുതൽ 4 മണി വരെ പൊതു ദർശനത്തിനു വെച്ചതിനുശേഷം കൽപ്പറ്റ ഗൂഡലായ്കുന്ന് ഉള്ള വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പതിനൊന്നു മണിക്ക് കല്പറ്റയിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കും