നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ

നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പനങ്കയം സ്വദേശി പത്തുരാൻ അലിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്.

 

കഴിഞ്ഞ ഒരു വർഷമായി ഇയാൾ കർണ്ണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. കോടതി മുൻകൂർ ജാമ്യം തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്യതതോടെയാണ് അലി കീഴടങ്ങിയത്.കാട്ടുപോത്തിനെ വെടിവെയ്ക്കാൻ ഉപയോഗിച്ച ലൈസൻസില്ലാത്ത നാടൻ തോക്കും ഇയാൾ ഹാജരാക്കി. 2024 ജനുവരി 18നാണ് നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ഇയാൾ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ഇറച്ചിവെട്ടാനും വിൽപ്പനക്കും സഹായിച്ചതിന്, അലിയുടെ സഹോദരൻ സുനീർ ഉൾപ്പെടെ 11 പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *