മാനന്തവാടി: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 6.660 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിലായി. പനവല്ലി സ്വദേശി ജോഗി (59) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയി പ്രതിയെ റിമാൻൻ്റ് ചെയ്തു.പ്രിവൻ്റീവ് ഓഫീസർ ജിനോഷ് പി.ആർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ അരുൺ പ്രസാദ് ഇ സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർ അലി എം.കെ , വിജേഷ് കുമാർ പി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അമീർ സി.യു എന്നിവർ പങ്കെടുത്തു.
തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ കാർണാടക മദ്യവുമായി ഒരാൾ പിടിയിൽ
