നടവയൽ സെൻതോമസ് ഹൈസ്കൂളിൽ 2025 ജനുവരി 23 തീയതി വൈകുന്നേരം അഞ്ചുമണിക്ക് ഗോഡിയ 2025- 68 മത് സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുnn അധ്യാപക – അനധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.
മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ഗർവാസിസ്മറ്റം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷം വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ഷൈനി ജോർജ്, ശ്രീമതി എലിസബത്ത് എ. പി.എന്നീ അധ്യാപകാരെയും അനധ്യാപക ശ്രീമതി അന്നക്കുട്ടി ജോസഫിനേയും ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു. യോഗത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. നൂർഷ ചേനോത്ത്, പിടിഎ പ്രസിഡണ്ട് വിൻസൺ ചേരവേലിൽ, ഹെഡ്മാസ്റ്റർ ശ്രീ വർഗീസ് ഇ. കെ സ്കൂൾ ലീഡർ ആനി ഇമ്മാനുവേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.