കൽപ്പറ്റ:പ്രിയങ്ക ഗാന്ധി എംപി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തും. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ അവര്‍ സന്ദര്‍ശിക്കും. ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും നേരില്‍ കാണും.
കല്‍പ്പറ്റയില്‍ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. ശേഷം ഡല്‍ഹിക്ക് മടങ്ങും.
വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്ന് വയനാട്ടില്‍ ആരംഭിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യാത്ര.