ന്യൂഡൽഹി: പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിൽ കേരളത്തെ വിമർശിച്ച് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധി. കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ട്. കേരളം തുടർച്ചയായി നിയമം ലംഘിക്കുകയാണ്. ആനയേയും കടുവയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളത്തിന് ഇഷ്ടമെന്നും മനേക ഗാന്ധി വിമർശിച്ചു.
കടുവയെ പിടികൂടാം എന്നാൽ കൊല്ലാൻ പാടില്ല എന്നതാണ് കേന്ദ്ര ഉത്തരവ്. ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങളുണ്ട്. കടുവ ദേശീയ സമ്പത്താണെന്നും മനേക ഗാന്ധി വ്യക്തമാക്കി. പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ കടുവ പ്രായമാകാത്ത കടുവയാണ്. കടുവയെ പിടികൂടാനുളള ശ്രമമാണ് ഉണ്ടാകേണ്ടിയിരുന്നത്. വന്യമൃഗങ്ങളുടെ സ്ഥലം മനുഷ്യൻ കയ്യേറുന്നത് കൊണ്ടാണ് വന്യജീവി സംഘർഷമുണ്ടാകുന്നതെന്നും മനേക ഗാന്ധി പറഞ്ഞു
.