മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പച്ചക്കറി കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കർണാടക എച്ച്‌ഡി കോട്ട കെ.ആർ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസിൽ കടയുടമ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബർ 19ന് എക്സൈസ് പിടികൂടിയിരുന്നു.
വ്യക്തിവൈരാഗ്യത്തിൻ്റെ പേരിലാണ് മകന്റെ പച്ചക്കറിക്കടയിൽ അച്ഛൻ അബൂബക്കറും കൂട്ടാളി സദാശിവയും ചേർന്ന് കഞ്ചാവ് വെച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂർ റോഡിലുള്ള പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികൾ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്.