മാനന്തവാടി: മാനന്തവാടി കെഎസ്ആർടിസി ഡ്രൈവിംഗ് സൂകുളിൽ നിന്നും ഹെവി ലൈസൻസ് പരിശീലനം ലഭിച്ച ആദ്യ ബാച്ച് വിജയകരമായി പുറത്തിറങ്ങി. ആദ്യ ബാച്ചിലെ മുഴുവൻ പേരും ഇന്ന് നടന്ന ഹെവി ലൈസൻസ് ടെസ്റ്റ് പാസായി. ഒരു വനിത ഉൾപ്പടെ എട്ട് പേരാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഷജ്ജ് സി.എ. യുടെ കീഴിലാണ് പരിശീലനം പൂർത്തിയാക്കിയത്.
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ; ആദ്യ ബാച്ച് വിജയകരമായി പുറത്തിറങ്ങി
