മാനന്തവാടി ഗവൺമെൻറ് കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികളോടൊപ്പമുള്ള ചർച്ചകൾ കൊണ്ട് സജീവമായ പ്രഭാതം. ജില്ലാ കളക്ടർ നേരിട്ട വെല്ലുവിളികളെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. തുടർന്ന് വന്യജീവി ആക്രമണം, പൊതുശൗചാലയങ്ങളുടെ ശുചീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും സംവദിച്ചു. വയനാട്ടിൽ പോസ്റ്റിങ്ങ് കിട്ടിയതിനെ എങ്ങനെ നോക്കിക്കാണുന്നു, മലയോര പ്രദേശം ആയത് കൊണ്ട് തന്നെ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെയുള്ള അനുഭവങ്ങളും പങ്കുവച്ചു.