കല്‍പ്പറ്റ : കണ്ണൂര്‍ സര്‍വ്വകലാശാല സംഘടിപ്പിച്ച കലാ-കായിക മല്‍സരങ്ങളിലെ ജേതാക്കളെയും വിവിധ മല്‍സര-യോഗ്യതാ പരീക്ഷകളിലെ പ്രതിഭകളെയും തരുവണ എം.എസ്.എസ്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആദരിച്ചു.
ഡിഗ്രി പ്രോഗ്രാമുകളിലെ സെമസ്റ്റര്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയ അനിഷമരിയ(ബി.എ.ഇംഗ്ലീഷ്), അന്‍സില ജാസ്മിന്‍(ബി.കോം), അന്‍സില സി (ബി.എസ്.സി സൈക്കോളജി), ബസിത് കെ(ബി.ബി.എ), ഇന്റര്‍ കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് വിജയികളായ പി.അഫ്‌സല്‍, മുഹമ്മദ് ജുസൈം, പി.അന്‍ഷിഫ്, സി.വി.മുഹമ്മദ് സല്‍മാന്‍, കെ.ബാസിത്, സാഹിത്യോല്‍സവ വിജയികളായ വിഷ്ണുഗയാസ്, വിഷ്ണു സുകുമാരന്‍, നിഷാന, നിയാസ്, അന്‍സില കോളേജ് ഫുട്‌ബോള്‍ ടീം അംഗങ്ങളെയുമാണ് ആദരിച്ചത്.
പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ എസ്.സി.ആന്റ് എസ്.ടി, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ബാലന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അമ്മദ് കൊടുവേരി, എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് ഡോ.പി.ഉണ്ണീന്‍, ജനറല്‍ സെക്രട്ടറി എഞ്ചി.പി.മമ്മദ് കോയ, ട്രഷറര്‍ പി.ഒ.ഹാഷിം, മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി, ഷാഫി ഹാജി കാസര്‍ഗോഡ്, പ്രിന്‍സിപ്പാള്‍ ഡോ.എന്‍.നൗഫല്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ പി.ടി.മൊയ്തീന്‍ കുട്ടി, എ.പി.കുഞ്ഞാമു, എന്‍.ഇ.അബ്ദുല്‍ അസീസ്, എം.എസ്.എസ്.ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുല്‍ മനാഫ്, സെക്രട്ടറി അഷ്‌റഫ് പാറക്കണ്ടി, മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി.മുഹമ്മദ്, ട്രഷറര്‍ ഇബ്രാഹിം പുനത്തില്‍ വിതരണം ചെയ്തു.