വൈത്തിരി: വയനാട് ജില്ലയിൽ ആദ്യമായി താലൂക്ക് ആസ്ഥാന ആശുപത്രി തലത്തിൽ സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി സംസ്ഥാന തലത്തിൽ ശ്രദ്ധനേടി. കേരളത്തിൽ തന്നെ ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് ഈ ശസ്ത്രക്രിയ നടത്തി വരുന്നത്. സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയക്ക് ഭാരിച്ച ചിലവാണ് വരുന്നത്. ജനറൽ സർജ്ജറി വിഭാഗം ഡോക്‌ടറായ ഡോ അബ്‌ദുറഹീം കപൂറിന്റെ നേതൃത്വത്തിലാണ് സർജറി നടന്നത്. അനസ്തേഷ്യ വിഭാഗം ഡോക്‌ടർമാരായ ഡോ.സകീർ ഹുസൈൻ, ഡോ. സ്വാതി സുധൻ, ഡോ ദീക്ഷിത, തിയറ്റർ ഇൻചാർജ് റെജിമോൾ, നഴ്‌സിംഗ് ഓഫീസർമാരായ മിനു, വിനായക, ഒ.ടി ടെക്‌നിഷ്യൻ അഭിജിത്ത്, നഴ്‌സിംഗ് അസിസ്റ്റന്റ് സന്തോഷ് കുമാർ, ഗ്രേയ്‌ഡ് II ഷിജി എന്നിവർ അടങ്ങുന്ന സംഘമാണ് സ്‌തനാർബുദ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ സംഘത്തെ അഭിനന്ദിച്ചു
സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി
