ബത്തേരി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരകുനി പ്രദേശത്ത് നിന്നും വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി.പിടികൂടിയ കടുവ നിലവിൽ കുപ്പാടിയിലെ അനിമൽ ഹോസ്‌പിസ് സെൻ്റർ ആൻ്റ് പാലിയേറ്റീവ് യൂണിറ്റിലാണുള്ളത്. ഏകദേശം 8 വയസ്സ് പ്രായമുള്ള ഒരു പെൺ കടുവയാണിത്. മുൻകാലുകളിലും പിൻകാലുകളിലും ചില മുറിവുകളോടെയാണ് കടുവ പിടിയിലായത്. എന്നാൽ കുപ്പാടിയിലെ ആനിമൽ ഹോസ്‌പിസ് & പാലിയേറ്റീവ് കെയർ യൂണിറ്റ് അടുത്തിടെ രക്ഷപ്പെടുത്തിയ കടുവകൾ ധാരാളമുള്ളതിനാൽ അവസാനം പിടികൂടിയ കടുവയ്ക്ക് ശരിയായ വെറ്ററിനറി പരിചരണം നൽകുന്നത് ബുദ്ധിമുട്ടായ പശ്ചാത്തലത്തിലാണ് ഈ കടുവയെ മികച്ച വെറ്ററിനറി പരിചരണം നൽകുന്നതിനായി തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടത്. ജനുവരി 16നാണ് ഈ കടുവ പിടിയിലായത്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റി, സെൻട്രൽ മൃഗശാല അതോറിറ്റി, MOEF&CC എന്നിവ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജറുകളും അനുസരിച്ചാണ് കടുവയെ മാറ്റുന്നത്