ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ്.ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ അക്കൗണ്ട് പാസാക്കുകയായിരുന്നു.സാമ്പത്തിക സർവേ അനുസരിച്ച് ഈ വർഷത്തെ വളർച്ചാനിരക്ക് 6 പോയിൻ്റ 4 ആണ്. യുപിഐ ഐഡി വഴിയുള്ള പണമിടപാടുകൾ നിയന്ത്രിക്കുന്ന പുതിയ ചട്ടം കൊണ്ടുവരാൻ സാധ്യതയുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ബജറ്റ് ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ജനം.
കേന്ദ്ര ബജറ്റിൽ പ്രതീക്ഷയിലാണ് കേരളം. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജുകൾ വേണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിട്ടുണ്ട് . വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിന് 5000 കോടിയും വേണമെന്നാണ് പ്രധാന ആവശ്യം.ഇതടക്കം 24000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം മുന്നോട്ട് വെയ്ക്കുന്നത്. കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.. മനുഷ്യ മൃഗ സംഘർഷ മേഖലകളിൽ പ്രശ്‌ന പരിഹാരത്തിന് ആയിരം കോടി, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 4500 കോടി ഇങ്ങനെ പോകുന്നു കേരളത്തിൻ്റെ മറ്റ് ആവശ്യങ്ങൾ.