പള്ളിക്കുന്ന് : ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി.തിരുനാൾ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9 മുതൽ 18 വരെയാണ്. പ്രധാന ദിവസങ്ങളിൽ കെഎസ് ആർടിസി യാത്രാ സൗകര്യവും, വരുന്ന തിർഥാടകർക്ക് ദേവാലയത്തിൽ നേർച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. തിരുനാൾ ദിനങ്ങളിൽ രാവിലത്തെ. ദിവ്യബലിക്കു ശേഷം ദേവാലയത്തിൽ ഓരോ മണിക്കുർ ഇടവിട്ട് ദിവ്യബലി ഉണ്ടായിരിക്കും.
പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കമായി
