കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. ഒരാള്‍ തൽക്ഷണവും മറ്റൊരാള്‍ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. 7 പേര്‍ക്ക് പരിക്കുണ്ട്.
ലോറിയിൽ ഉണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും വന്ന ആംബുലന്‍സാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.