ബംഗലൂരു: കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അനാമികയാണ് (19) മരിച്ചത്. കണ്ണൂർ സ്വദേശിനിയാണ്.
ചൊവ്വാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടർന്നു സഹപാഠികൾ തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളിൽ നിന്നുള്ള വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യയ്ക്കും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ’ദിശ’ ഹെൽപ്പ് ലൈനിൽ0471-2552056)