ബത്തേരി :ഒരു മാസത്തിനിടെ ചത്തുവീണത് മൂന്നാമത്തെ കടുവ വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന കുറിച്യാട് റേഞ്ചിലെ താത്തൂർ സെക്ഷൻ പരിധിയിൽ മയ്യക്കൊല്ലി ഭാഗത്താണ് ജഡം കണ്ടെത്തിയത് കടുവയുടെ മുൻകാലുകളിലൊന്ന് മുറിഞ്ഞനിലയിൽ വനം വകുപ്പ് പരിശോധന നടത്തുന്നു
രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്ത് ആൺ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്. ഓടത്തോട് പോഡാർ പ്ലാൻ്റേഷൻ്റെ കാപ്പിത്തോട്ടത്തിൽ തൊഴിലാളികളാണ് ജഡം കണ്ടത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. കുറിച്യാട് കാടിനുള്ളിൽ കടുവകൾ ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. വൈകുന്നേരം വനപാലകരാണ് ജഡം കണ്ടെത്തിയത്. വിദഗ്‌ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങൾ ലഭ്യമാവുകയുള്ളൂ.മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനുവരി 27നും കടുവകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.