കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി.
കോളേജ് ഹോസ്റ്റലിൽ വെച്ച് ജൂനിയർ വിദ്യാർത്ഥികളെ രണ്ടാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്തതെന്നാണ് കഴിഞ്ഞ ദിവസം ഉയർന്നുവന്ന പരാതി. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി . റിപ്പോർട്ട് തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറിയിട്ടുണ്ട്.