സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ വാടകവീട്ടിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. അനധികൃതമായി മാഹിയിൽനിന്നും വിദേശനിർമ്മിത മദ്യമെത്തിച്ച് കേരള മദ്യ ലേബൽ പതിച്ച് വില്പന നടത്തുന്ന കേന്ദ്രത്തിൽ എക്സൈസ് റെയ്‌ഡിലാണ് മദ്യം കണ്ടെത്തിയത്. ചെതലയം കൊച്ചു പറമ്പിൽ രാജേഷ് (49) ബത്തേരി പുത്തൻകുന്നിൽ വാടകക്ക് എടുത്ത വീട്ടിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും ലേബൽ പ്രിന്റ് മെഷിൻ, കോർക് മെഷീൻ എന്നിവ പിടിച്ചെടുത്തു. പ്രതി രാജേഷ് ഓടി രക്ഷപ്പെട്ടു