ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ കടുവ കുട്ടികൾ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയിലും കഴുത്തിലും ശരീരത്തിലും ഏറ്റ മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് കുറിച്യാട് റേഞ്ചിലെ താത്തൂർ സെക്ഷനിലെ മയ്യക്കൊല്ലി പ്രദേശത്ത് ഒരു വയസ്സ് പ്രായമുള്ള ഒരു ആൺ കടുവയും ഒരു പെൺ കടുവയുമാണ് ചത്തത്. ബുധനാഴ്ചയാണ് രണ്ടു കടുവ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്.