സുൽത്താൻ ബത്തേരി: നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉല്പന്നവുമായി യുവതീ യുവാക്കൾ പിടിയിൽ. നിയമാനുസൃത രേഖകളോ മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച ഗുളികകളുമായി മണിപ്പൂർ, ചുരചന്തപൂർ, ചിങ്ലും കിം (27), കർണാടക, ഹസ്സൻ, ഡി. അക്ഷയ്(34) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തകരപ്പാടിയിൽ വെച്ച് ഇവരെ പിടികൂടിയത്. കെ എ 09 എം എച്ച് 5604 നമ്പർ കാറിൽസഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 19.32 ഗ്രാം ടാബ്ലറ്റുകൾ ആണ് പിടിച്ചെടുത്തത്.
നിരോധിത മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
