ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തുടർ ഭരണം പ്രതീക്ഷിച്ച് ആം ആദ്‌മി പാർട്ടിയും അട്ടിമറി ജയം പ്രതീക്ഷിച്ച് ബി ജെ പിയും രംഗത്തുണ്ട്. എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യഫല സൂചകൾ ലഭ്യമാക്കും19 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി ജെ പിക്ക് അനുകൂലമായിരുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലത്തെ തള്ളി ആം ആദ്‌മി രംഗത്തെത്തിയിരുന്നു. 55 സീറ്റുകളെങ്കിലും നേടി ആം ആദ്‌മി വീണ്ടും അധികാരത്തലേറുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രത്യാശ പ്രകടിപ്പിച്ചത്.കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 5000 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരുന്നത്.