തലപ്പുഴ പേര്യ റേഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44-ാംമൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി. കണ്ണോത്ത് മല,44 മൈൽ, തലപ്പുഴ,കമ്പിപ്പാലം ഭാഗങ്ങളിലും കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നു രാവിലെ 10 മണിയോടെ കമ്പിപ്പാലം ഭാഗത്ത് പുല്ലുവെട്ടാൻ പോയവർ പുഴ അരികിൽ കടുവയെ കണ്ടു എന്ന വിവരം അറിയിച്ചതിനെത്തുടർന്ന് മാനന്തവാടി ആർആർടി, പേരിയ, ബെഗുർ റേഞ്ചുകളിലെ മുപ്പതോളം വനപാലകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പരിശോധന നടത്തി വരുന്നുണ്ട്. പുതുതായി 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. തുടർ പരിശോധനയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് വന ഭാഗങ്ങളിൽ നിരീക്ഷണം തുടരും രാത്രികാല പരിശോധനയും പട്രോളിങ്ങും ഈ ഭാഗങ്ങളിൽ തുടരും ജനങ്ങൾ പരിഭ്രാന്തരവാതെ സഹകരിക്കണമെന്നും രാത്രികാലങ്ങളിൽ ഒറ്റക്ക് ഉള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും നോർത്ത് വയനാട് ഡി എഫ് ഒ അറിയിച്ചു
കടുവയുടെ സാന്നിധ്യം പരിശോധന ശക്തമാക്കി വനം വകുപ്പ്
