രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ.) നിവേദനം നൽകി.
കർണാടക സർക്കാർ മുത്തങ്ങ മൈസൂർ റൂട്ടിലും ബാവലി റൂട്ടിലും ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം പ്രദേശത്തെ ജനങ്ങളെയും, വിദ്യാർത്ഥികളെയും, തൊഴിലാളികളെയും പ്രത്യേകിച്ച് കർണാടകയിൽ കൃഷിചെയ്തു ജീവിക്കുന്ന പാട്ട കൃഷിക്കാരെയും വളരെയധികംബുദ്ധിമുട്ടിലാക്കികൊണ്ടിരിക്കുകയാണന്നും വിഷയത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ ഉറപ്പുതരുന്ന മൗലികവകാശങ്ങളുടെ ഈ ലംഘനം വർഷങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യം ഇന്ത്യൻ പാർലിമെൻ്റിൽ ഉന്നയിക്കുന്നതിനായി വന്യജീവി സങ്കേതത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത ബദൽ നിർദേശങ്ങൾ അടങ്ങിയ നിവേദനമാണ് വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയത്.
എൻ.എഫ്.പി.ഒ. ചെയർമാൻ ഫിലിപ്പ് ജോർജ്, രക്ഷാധികാരി വി. എൽ അജയകുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പി ജോസ്, ഇ വി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്. രാത്രിയാത്ര നിരോധനം നീക്കുന്നതിനായി ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നതുവരെ ഇക്കാര്യത്തിൽ എൻ.എഫ്.പി.ഒ. യുടെ ഇടപെടൽ തുടർന്നുകൊണ്ടിരിക്കുമെന്നും