കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം മൽസരത്തിൽ രണ്ട് റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ ആരാധകർ രംഗത്ത്. വിരമിക്കാൻഎന്നും കാത്ത് നിൽക്കരുതെന്നായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രണ്ടാം ഏകദിനത്തിൽ സെഞ്ചുറിയുമായാണ് രോഹിത് ആരാധകർക്ക് മറുപടി നൽകിയത്. ഓപ്പണിങ്ങിൽ ഇറങ്ങിയ താരം 119 റൺസ് എടുത്താണ് പുറത്തായത്. 90 പന്തിലാണ് ഈ നേട്ടം. ഏഴ് സിക്‌സും 12 ഫോറും അടങ്ങുന്നതാണ് രോഹിത്തിൻ്റെ ഇന്നിങ്സ്.
രോഹിത്തിന്റെ ഏകദിനത്തിലെ 32-ാം സെഞ്ചുറിയാണ്. 76 പന്തിലാണ് താരം സെഞ്ചുറി നേടിയത്. രോഹിതിന് തുണയായി ശുഭ്മാൻ ഗിൽ അർദ്ധസെഞ്ചുറിയും (60) നേടി. ഇംഗ്ലണ്ട് മുന്നോട്ട് വച്ച കൂറ്റൻ ലക്ഷ്യം(305) പിന്തുടരുന്ന ഇന്ത്യ മികച്ച നിലയിലാണ്. ഒടുവില് വിവരം ലഭിക്കുമ്പോള് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില് 249 റണ്സ് നേടിയിട്ടുണ്ട്.കോഹ്ലി അഞ്ച് റണ്സെടുത്തും പുറത്തായി.