കൽപറ്റ: കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കൽപറ്റ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് കൽപറ്റ എച്ച് ഐ എം യു പി സ്‌കൂളിൽ തുടക്കമായി. സ്കൂൾ പ്രധാന അധ്യാപകൻ കെ.അലി ആമുഖ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻറ് ഇ കെ ബിജുജൻ പദ്ധതി വിശദീകരണം നൽകി. പിടിഎ പ്രസിഡൻറ് അസീസ് അമ്പിലേരി നിക്ഷേപ പെട്ടി കുട്ടികൾക്ക് കൈമാറി. സ്‌കൂളിലെ 225 കുട്ടികളാണ് ആദ്യഘട്ടത്തിൽ വിദ്യാനിധി പദ്ധതിയിൽ ചേർന്നത്. കുട്ടികളുടെ പ്രതിമാസം നിക്ഷേപത്തിൻ്റെ നാല് മടങ്ങ് പരമാവധി ഇരുപതിനായിരം രൂപ വരെ നഗരസഭ പരിധിയിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് വായ്‌പയും ലഭിക്കുമെന്നാണുപദ്ധതിയുടെ പ്രത്യേകത. സ്‌കൂൾ പ്രതിനിധികളായ എം അയ്യൂബ്, അഷ്‌കർ അലി, ബാങ്ക് ഭരണസമിതി അംഗം അനിത പി പി,സെക്രട്ടറി സജോൺ എം പി, ബാങ്ക് ജീവനക്കാരായ നവാസ് ടി എം, പോക്കു എം, മുഹമ്മദ് അനസ് പി കെ എന്നിവർ അറിയിച്ചു. സംസാരിച്ചു.
വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കമായി
