കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കിൽ നടന്ന ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറിയുമായി തകർത്തുകളിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റൺസ് വിജയലക്ഷ്യം ഇന്ത്യ 33 പന്തുകൾ ശേഷിക്കെ 44.3 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്‌ടത്തിലാണ് 304 റൺസ് എടുത്തത്. ജോ റൂട്ടിന്റെയും ബെൻ ഡക്കറ്റിന്റെയും ലിയാം ലിവിംഗ്സ്റ്റണിൻ്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ജോ റൂട്ടും ബെൻ ഡക്കറ്റും അർധ സെഞ്ചുറി നേടി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ശുഭ്‌മൻ ഗില്ലും അർധ സെഞ്ചുറിയുമായി തിളങ്ങി. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവരും മികച്ച സ്കോർ നേടി. 9 ഫോറും 7 സിക്‌സും തൂക്കിയാണ് രോഹിത് സെഞ്ചുറി നേടിയത്. ഓപ്പണിങിൽ 136 റൺസ് എടുത്ത് രോഹിത് ഗിൽ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെയെത്തിയ വിരാട് കോഹ്ലി 5 റൺസുമായി മടങ്ങി. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 305 റൺസെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റെടുത്തു.