ബത്തേരി : പൊൻകുഴിയിൽ ലോറിയിൽ 10400 ലിറ്റർ സ്പിരിറ്റ് കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ പിടിയിലായി. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രതിയെ കൊണ്ടോട്ടി പൊലീസാണ് പിടികൂടിയത്. വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തി. തുടർനടപടിക്കൾക്കായി പ്രതിയെ ബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. 2021 മെയ് 5 നാണ് പൊൻകുഴിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 10400 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്.
ലോറിയിൽ 10400 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ്: ഒന്നാം പ്രതി പിടിയിൽ
