ബത്തേരി : മൈസൂരില്‍ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പച്ചക്കറി ലോഡിന്റെ മറവില്‍ മിനിലോറിയില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഉദ്ദേശം അരക്കോടി രൂപയോളം കമ്പോള വിലയുള്ള 180 ചാക്ക് (81,000 ചെറിയ പാക്കറ്റ്- 2700 കിലോഗ്രാം) ഹാന്‍സ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. കൂടാതെ ഹാന്‍സ് വ്യാവസായിക അടിസ്ഥാനത്തില്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന റാപ്പര്‍ 10 റോള്‍, 60 ബണ്ടില്‍ പ്രിന്റഡ് പാക്കിംഗ് കവറുകള്‍ എന്നിവയും പിടിച്ചെടുത്തു.
ഹാന്‍സ് കടത്തിയ വാളാട് സ്വദേശിയും മാനന്തവാടിയില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസ് (28) നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.സന്തോഷും സംഘവും കസ്റ്റഡിയിലെടുത്തു. പ്രിവെന്റിവ് ഓഫീസര്‍മാരായ സുരേന്ദ്രന്‍ എം.കെ, വിജിത്ത് കെ.ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ചന്ദ്രന്‍ പി.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. തുടരന്വേഷണത്തിനായി ഹാന്‍സ് കടത്തിയ കെ എല്‍ 11 ബി.റ്റി 2260 മിനിലോറിയും, പ്രതിയേയും ബത്തേരി പോലീസിന് കൈമാറി