കൽപ്പറ്റ : സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം സഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 11,12,13 തീയതികളിൽ പരിശീലനം. വിദക്തരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിയറി /പ്രാക്റ്റിക്കൽ പരിശീലനത്തിന് ശേഷം താല്പര്യം ഉള്ള കർഷർക്ക് സബ്‌സിഡി നിരക്കിൽ പദ്ധതി ഉപകരണങ്ങൾ ലഭ്യമാക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാൻ 9400707109,8848685457, 04936 288198 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നാളെ മുതൽ
