കാക്കവയൽ : കാക്കവയലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം.രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കുമ്പളേരി സ്വദേശികളായ ബേസിൽ, ബേസിൽ എൽദോ എന്നിവർക്കാണ് പരിക്കേറ്റത് . പരിക്കേറ്റ ഇരുവരെയും മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ബേസിൽ എൽദോയെ പിന്നീട് വിദഗ്‌ദ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കാക്കവയൽ ടൗണിന് സമീപം രാത്രി എട്ടരയോടെയാണ് അപകടം. അപകടശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.