തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരണത്തിൽ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ 14 ദിവസം പ്രായമുള്ള ആദ്യത്തെ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.

 

നിസാറിന്റെ ഭാര്യ ആയിഷ സുൽഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഭാര്യയോ, ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുമാണ് നിസാർ പൊലീസിൽ പരാതി നൽകിയത്.

 

നിസാറിന്റെ പരാതിയിൽ കേസെടുത്ത കോഴിക്കോട് ടൗൺ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം മുമ്പും നിസാറിൻ്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള മൂത്ത കുട്ടിയും പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *