മേപ്പാടി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു. കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തണമെന്ന് നാട്ടുകാർ. മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. എന്നാൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയുടെ ആക്രമണത്തിൽ ഏറാട്ടുകുണ്ട് സ്വദേശി ബാലൻ (27) ആണ് മരിച്ചത്. ഇന്നലെ കാട്ടാന ആക്രമണത്തിൽ നൂൽപ്പുഴ സ്വദേശി മാനു കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്നത്.
കാട്ടാന ആക്രമണം അട്ടമലയിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു
