മേപ്പാടി: അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറാടുകുണ്ട് സ്വദേശി ബാലകൃഷ്ണൻ്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു 5 ലക്ഷം രൂപ കൈമാറി. ബാലകൃഷ്ണൻ്റെ പിതാവ് കറുപ്പന് ഡി എഫ് ഒ അജിത്ത് കെ രാമനാണ് തുക കൈമാറിയത്. ഇന്നലെ രാത്രിയാണ് അട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലകൃഷ്ണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണം: ആദ്യഗഡു നഷ്ടപരിഹാര തുക നൽകി
