പുൽപ്പള്ളി : കത്തികുത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എരിയ പള്ളി സ്വദേശി റിയാസിനാണ് [27] കുത്തേറ്റത്. പുൽപള്ളി താഴെ അങ്ങാടി ബീവറേജസ് ഔട്ട്ലറ്റ് പരിസരത്തായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ കുത്തുകയായിരുന്നുവെന്നാണ് വിവരം കുത്തേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയ ആളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.