മാനന്തവാടി : തലപ്പുഴയെ ഭീതിയിലാക്കി കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു . ഇന്ന് പുലർച്ചെ 3 മണിയോടെ തലപ്പുഴ പാൽ സൊസൈറ്റിക്ക് സമീപത്തുള്ള സിസിടിവിയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. കടുവാ ഭീതിക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ വ്യക്തമാക്കി.
തലപ്പുഴയിൽ കടുവയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു.
