തൃശ്ശൂർ : ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍.ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്‍റണി ആളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.ചാലക്കുടിയിലെ വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.10 ലക്ഷം രൂപ ഇയാളുടെപക്കല്‍നിന്ന് കണ്ടെത്തി. സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് ഇയാള്‍ മോഷണം നടത്തിയത് എന്നാണ് വിവരം.തൃശൂർ പോട്ടയില്‍ ആണ് പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. 15 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാള്‍ കാബിന്‍റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.
ബാങ്ക് കവര്‍ച്ച കേസ് ; പ്രതി പോലീസ് പിടിയിൽ
