മാനന്തവാടി:പിലാക്കാവ് കമ്പമല വനപ്രദേശത്തു ഏകദേശം 1 മണിയോട് കൂടി പുൽമെടുകൾക്കു തീ പിടിച്ച് 10 ഹെക്ടറോളം വനത്തിലെ പുൽമെടുകൾ കത്തി നശിച്ചു. 4 കിലോമീറ്റർ മല നടന്നു കയറി സേന അംഗങ്ങൾ ഫയർ ബീറ്റ് ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്ക നാലുമണിക്കൂർ നീണ്ട കഠിന പ്രായക്നത്തിലൂടെ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.Forest RRT ടീം അംഗങ്ങളും തീ കെടുത്താൻ ഉണ്ടായിരുന്നു.. മാനന്തവാടിയിൽ നിന്നും 3 യൂണിറ്റും കൽപ്പറ്റയിൽ നിന്ന് ഒരു യൂണിറ്റുംസംഭവസ്ഥലത്തുഎത്തിയിരുന്നു.
മലയാടിവാരത്തു ജനവസ കേന്ദ്രങ്ങളിൽ തീ പടരാതെ ഇരിക്കാൻ പ്രത്യേക യൂണിറ്റുകൾ സഞ്ജമാക്കിയിരുന്നു.മാനന്തവാടി സ്റ്റേഷൻ ഓഫീസർ ഭരതൻ പി കെ, ഗ്രേഡ് ASTO മാരായ ജോസഫ് ഐ, സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ജയൻ സി എ, ബിനീഷ് ബേബി, ലെജിത് ആർ സി, ആനന്ദ് കെ, ദീപ്ത് ലാൽ, അഭിജിത് സി ബി , സന്ദീപ് കെ എസ് ഹോം ഗർഡ് മാരായ മുരളീധരൻ, ബിജു എം എസ്, ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു