തലപ്പുഴയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിക്ക് സമീപമാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടി കണ്ണൂർ പ്രധാന പാതയിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്നാണ് കൂട് സ്ഥാപിച്ചത്.കൂടുതൽ കൂടുകൾ ആവിശ്യമായ ഘട്ടത്തിൽ എത്തിക്കും. നിലവിൽ സ്ഥാപിച്ച ക്യാമറകൾക്ക് പുറമെ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിൽ ഉൾപ്പെടെ വനംവകുപ്പ് പുതുതായി ഇന്ന് തന്നെ ക്യാമറകൾ സ്ഥാപിക്കും.