മാനന്തവാടി :തലപ്പുഴ കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച്ച അവധി നൽകിയത്.ഒരാഴ്ച്ച പഠനം ഓൺലൈനിൽ നടത്തുമെന്നും അധികൃതർ പറഞ്ഞു. കോളേജിലെ ഹോസ്റ്റലിലും, തലപ്പുഴയിൽ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവരും വീട്ടിലേക്ക് മടങ്ങണമെന്നും നിർദേശം നൽകി. അവധി ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധിച്ചിരുന്നു.
കടുവാ സാന്നിധ്യം വയനാട് എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച്ച അവധി
