കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെഐആർഎഫ്) ഉന്നത സ്ഥാനം കരസ്ഥമാക്കി ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി/എറണാകുളം: സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെഎച്ച്ഇസി) ചേർന്നൊരുക്കിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) ഉന്നത സ്ഥാനം കരസ്ഥമാക്കി ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നേരത്തെ പ്രഖ്യാപിച്ച അവാർഡുകൾ എറണാകുളം സെന്റ് തെരേസസ് കോളേജിൽ വെച്ചു നടന്ന ചടങ്ങിൽ ബംഗളൂരിലെ സെന്റർ ഫോർ ഹ്യൂമൺ ജെനിറ്റിക്‌സിലെ പ്രൊഫസറും നാക്കിന്റെ മുൻ ഡയറക്ടറുമായ പ്രൊഫസർ. രംഗനാത് എച്ച് അന്നേഗൗഡയിൽ നിന്നും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് വേണ്ടി പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ലിഡ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമൂദേവി. സി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

 

ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ സഹായമാകുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന രീതിയാണിത്.

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിംഗ് സംവിധാനത്തിന് തുടക്കമിടുന്നത്. ദേശീയ തലത്തിലുള്ള എൻഐആർഎഫ് മാതൃകയുടെ ചുവടുപിടിച്ച്‌ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെഐആർഎഫ്) തയാറാക്കിയത്. സർവകലാശാലകളും കോളേജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റാങ്കിങ്ങിൽ പങ്കെടുത്തത്. ഇതിൽ ഉൾപ്പെട്ട 29 നഴ്സിങ് കോളേജുകളിൽ ആദ്യത്തെ 02-10 റാങ്ക് ബാൻഡിങ്ങിലാണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് തിരഞ്ഞെടുക്കപ്പെട്ടത്.

 

അധ്യാപന നിലവാരം, ഗവേഷണം, ബിരുദലഭ്യതാ ഫലങ്ങൾ,പരിസരവത്ക്കരണം, ശാസ്ത്രബോധം, മതനിരപേക്ഷത, സുസ്ഥിരത എന്നിവ ഉൾപ്പെടുന്ന വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ റാങ്ക് ചെയ്തത് .

2014 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ തുടക്കം മുതൽ എല്ലാ വർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തി പോരുന്നു. പ്രവർത്തി പരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും തുടർച്ചയായ വിജയവും ആണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിനെ കെഐആർഎഫ് റാങ്കിങ്ങിലേക്ക് നയിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *