മാനന്തവാടി: തലപ്പുഴയിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ. 43ലെ പ്രദേശവാസി കൊല്ലിയിൽ സന്തോഷിന്റെ വീടിനു സമീപമാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് കടുവ പ്രദേശത്തിറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണ് സൂചന.
തലപ്പുഴയിൽ വീണ്ടും കടുവയെ കണ്ടു; വനം വകുപ്പിൻ്റെ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു
