നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഒപ്പം പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ യുപി വിഭാഗത്തിലെ ജെആർസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരങ്ങൾ സന്ദർശിക്കുവാനും സഹായിക്കുവാനുമുള്ള ധനസമാഹരണവും സ്റ്റേഷനറി ജനങ്ങളുടെ ശേഖരണവും സ്കൂളിൽ നടത്തപ്പെട്ടു. ശേഖരിച്ച പണവും സ്റ്റേഷനറി ഇനങ്ങളും ജെ ആർ സി യൂണിറ്റ് ലീഡറിന് കൈമാറിക്കൊണ്ട് സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വിൻസൻറ് ചേരവേലിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി ജിൻസി ആശംസകൾ നേർന്നു സംസാരിച്ചു.
വിദ്യാലയത്തിലെ മുഴുവൻ മാതാപിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും മാതൃകാപരമായ സഹകരണം കാഴ്ചവയ്ക്കുകയുണ്ടായി. വിദ്യാലയത്തിലെ ജെആർസി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ഈ കർമ്മ പദ്ധതി നടപ്പിലാക്കിയത് . പ്രധാനാധ്യാപകൻ ശ്രീ വർഗീസ് ഇ കെ,ജെആർസി കൗൺസിലർമാരായ ശ്രീമതി.ഷെല്ലി,ശ്രീമതി.ഷില്ലി,
ശ്രീ സെബാസ്റ്റ്യൻ പി ജെ, സി . ബിന്ദു, ശ്രീമതി.ബിൻ്റ, ശ്രീമതി. ബിന്ദു കെ പോൾ, ശ്രീമതി ഷൈനി ജോർജ്ജ് എന്നിവർ ഒപ്പം പരിപാടിക്ക് നേതൃത്വം നൽകി. നടവയലിലെയും സമീപപ്രദേശങ്ങളിലെയും 5 അഗതിമന്ദിരങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുവാനാണ് യൂണിറ്റ് തീരുമാനിച്ചിരിക്കുന്നത്.